വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി
കൊടുങ്ങല്ലൂര്‍: വീട്ടുവളപ്പിലെ കുളിമുറിയില്‍ ഒളിപ്പിച്ചുവച്ച ഒളികാമറ പോലീസ് കണ്ടെടുത്തു. വീട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് സ്ഥലത്തെത്തി കാമറ കസ്റ്റഡിയിലെടുത്തത്.
കുളിമുറിയില്‍ ഒളിപ്പിച്ചുവച്ച കാമറയും ഒരു മെമ്മറി കാര്‍ഡും ചാര്‍ജ് ചെയ്ത ബാറ്ററിയുമാണ് കണെ്ടടുത്തത്.
വെള്ളിയാഴ്ച രാവിലെ കുളിമുറിയില്‍ കയറിയ വീട്ടമ്മ സംശയത്തെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കാമറ കണെ്ടത്തിയത്.
ചിത്രീകരിക്കാന്‍ സജ്ജമാക്കി വച്ചിട്ടുള്ള നിലയിലാണ് കാമറ കണ്ടെടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഏതാനുംപേരെ കൊടുങ്ങല്ലൂര്‍ പോലീസ് ചോദ്യം ചെയ്തി്ട്ടുണ്ട്.












Click it and Unblock the Notifications