പാളത്തിന് കുറുകെ ലോഹത്തകിട്

ഒന്നരമീറ്റര്‍ നീളവും 20 കിലോഗ്രാം ഭാരവുമുള്ള തകിടാണ് പാളത്തില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമമുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
തകിടില്‍ കയറിയങ്ങിയ എഞ്ചിന്റെ ഡ്രൈവര്‍ തന്നെയാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. പാളത്തിനോ എന്‍ജിനോ കേടുപാടില്ലാത്തതിനാല്‍ ഈ റൂട്ടിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. പോലീസും റെയില്‍വെ സംരക്ഷണ സേനയും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോഹത്തകിട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടം വാര്‍ക്കുന്നതിന് ഉപയോഗിക്കുന്നതരം ഷീറ്റാണ് സ്ഥാപിച്ചിരുന്നത്. ഇത്രയും ഭാരമുള്ള ലോഹഷീറ്റ് യാദൃശ്ചികമായി ട്രാക്കില്‍ വന്നതാണെന്ന് കരുതാനാകില്ല. അതിനാലാണ് പൊലീസ് അട്ടിമറി ശ്രമം സംശയിക്കുന്നത്. കോട്ടയം എറണാകുളം പാതയില്‍ തൃപ്പൂണിത്തുറയ്ക്ക് സമീപമാണ് കുരീക്കാട്.












Click it and Unblock the Notifications