ജയില്‍ ചാടിയ റിയാസും പിടിയില്‍

ഒട്ടേറെ കൊലക്കേസുകളിലും കവര്‍ച്ചക്കേസുകളിലും പ്രതിയായ തൃശ്ശൂര്‍ മാള സ്വദേശി ജയാനന്ദ(39) നോടൊപ്പമാണ് തിങ്കളാഴ്ച പുലര്‍ച്ചെ റിയാസ് ജയില്‍ചാടിയത്.
ജയാനന്ദനെ ബുധനാഴ്ച ഊട്ടിയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പണംനല്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് റിയാസിനെ പോലീസ് കുടുക്കിയത്. റിയാസിന് ബന്ധമുള്ള കാസര്‍കോട് സ്വദേശിനിയായ യുവതിയെക്കൊണ്ടാണ് പോലീസ് ഇയാളെ വിളിച്ചുവരുത്തിയത്.
ജയില്‍ചാടുമ്പോള്‍ റിയാസിന്റെപക്കല്‍ 40 രൂപ മാത്രമാണുണ്ടായിരുന്നത്. പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാറില്‍ യുവതിയുടെ വീട്ടിലേക്കു വന്ന റിയാസിനെ മഫ്തിയില്‍ കാത്തുനിന്ന പോലീസ് ഓടിച്ചിട്ട് പിടിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications