വിഗ്രഹത്തിന് മുകളിലിരിക്കുന്ന പൂജാരി!!

തിരുവനന്തപുരം: രാവിലെ ദേവനെ തൊഴാന്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ കാണുന്നത് ദേവന്റെ മുകളിലിരിക്കുന്ന പൂജാരിയെയാണെങ്കില്‍ എങ്ങിനെയിരിക്കും ഭക്തരുടെ അവസ്ഥ.

വെള്ളിയാഴ്ച രാവിലെ കുടപ്പനക്കുന്ന് ഇരപ്പുകുഴി തലയായലപ്പൂര്‍ ദേവീക്ഷേത്രത്തില്‍ വന്നവര്‍ക്കുണ്ടായ അനുഭവം ഇതായിരുന്നു.

ക്ഷേത്രത്തില്‍ രാവിലെ ദര്‍ശനത്തിനെത്തിയ ഭക്തജനങ്ങള്‍ അന്തംവിട്ടു. വിഗ്രഹത്തിനു മുകളില്‍ പൂജാരി കയറിയിരിക്കുന്നു. അതും ഭക്തജനങ്ങളെ അനുഗ്രഹിക്കുന്ന പോസില്‍. അമ്പരന്ന ജനക്കൂട്ടം വിവരം ക്ഷേത്രം അധികൃതരെയും പൊലീസിനെയും അറിയിച്ചു.

ശ്രീകോവിലിനുള്ളില്‍ നിന്നും വിഗ്രഹം പിഴുതെടുത്ത് പുറത്തുകൊണ്ടുപോയി വച്ചാണ് പൂജാരി അതിന് മുകളില്‍ കയറിയിരുന്നത്. ആളുകളെ കണ്ടിട്ടും ഒരു കുലക്കവുമില്ലാതെ പൂജാരി ഇരിപ്പു തുടര്‍ന്നു.

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശീ ദിലീപ് എന്ന മുപ്പത്തിരണ്ടുകാരനാണ് ക്ഷേത്രത്തിലെ പൂജാരി. രാവിലെ പതിവുപോലെ ക്ഷേത്രത്തിലെത്തിയ ദിലീപ് ക്ഷേത്രത്തിലെ നാഗര്‍ പ്രതിഷ്ഠ ഇളക്കിമാറ്റി അതിനു മുകളിലിരിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് ആള്‍ക്കാര്‍ കൂടിയതോടെ സുഹൃത്തുക്കള്‍ ദിലീപിനെയും കൂട്ടി കാറില്‍ കടന്നു. മാനസികപ്രശ്‌നങ്ങളാകാം ഇതിനു പിന്നിലെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+