Get Updates
Get notified of breaking news, exclusive insights, and must-see stories!

തിലകനെ അമ്മ വിലക്കിയിട്ടില്ല: ഇടവേള ബാബു

Idavela Babu
തിരുവനന്തപുരം: നടന്‍ തിലകന് തൊഴില്‍ നിഷേധിക്കുന്നുവെന്ന പരാതിയില്‍ ലേബര്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. താരസംഘടനയായ അമ്മയെ പ്രതിനിധീകരിച്ച് സെക്രട്ടറി ഇടവേള ബാബുവുവാണ് കമ്മീഷന് മുമ്പാകെ ഹാജരായത്.

തിലകനും ലേബര്‍ കമ്മീഷണര്‍ മുമ്പാകെ മൊഴിനല്‍കിയിട്ടുണ്ട്. സിനിമയില്‍ അഭിനയിക്കുന്നതില്‍നിന്നു തിലകനെ വിലക്കിയിട്ടില്ലെന്ന് ഇടവേള ബാബു പറഞ്ഞു. തിലകനെ അമ്മയില്‍നിന്നു പുറത്താക്കാനുള്ള സാഹചര്യവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

അമ്മയില്‍ നിന്നും പുറത്താക്കിയാലും തിലകനു സിനിമയില്‍ അഭിനയിക്കാനാവുമെന്നും അദ്ദേഹ ത്തോടൊപ്പം അഭിനയിക്കാന്‍ അമ്മയിലെ അംഗങ്ങള്‍ തയാറാണെന്നും ഇടവേള ബാബു പറഞ്ഞു. ഇക്കാര്യം രേഖാമൂലം ലേബര്‍ കമ്മീഷണറെ അറിയിച്ചിട്ടുണ്ടെന്നും ബാബു വ്യക്തമാക്കി.

അമ്മയില്‍ അംഗമ ല്ലാത്തതിനാല്‍ തിലകന്റെ വിഷയത്തില്‍ ഇനി അമ്മയ് ക്ക് ഇടപെടാനാവില്ല. അമ്മയില്‍ 379 അംഗങ്ങളുംണെ്ടങ്കിലും ഇതില്‍ മുന്നൂറോളം പേര്‍ക്കും സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടാറില്ല. തിലകനു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കാന്‍ അമ്മയ്ക്കാവില്ല- ബാബു പറഞ്ഞു.

അതേസമയം തനിക്കു തുടര്‍ച്ചയായി തൊഴില്‍നിഷേധമുണ്ടാക്കുന്നതായി തിലകന്‍ പരാതിപ്പെട്ടു. വിനയന്റെ സിനിമയില്‍ അഭിനയിക്കുന്നതിനു മുമ്പുതന്നെ സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം നടന്നുവെന്നും സീരിയലില്‍ വിലക്കേര്‍പ്പെടുത്തിയതിനു പിന്നിലും അമ്മയുടെ പങ്കുണെ്ടന്നും തിലകന്‍ പറഞ്ഞു.

ഇരുകൂട്ടരുടെയും വിശദീകരണങ്ങള്‍ കേട്ട ലേബര്‍ കമ്മീഷണര്‍ വിശദമായ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷനു കൈമാറും. പരാതിക്കാരനായ ശ്രീകുമാറും തെളിവെടുപ്പിനായി ഹാജരായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+