യുഎഇയില്‍ കൊടും ചൂട്
അബുദബി: യുഎഇയില്‍ ചൂട് കൂടുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ ഭൂമി ചുട്ടുപൊള്ളുകയാണ്. പുറത്ത് ചൂടിയല്‍ ജോലിചെയ്യുന്നവര്‍ വലയുകയാണ്.
കെട്ടിടങ്ങളില്‍ സ്ഥാരിച്ചിട്ടുള്ള എയര്‍കണ്ടീഷണനിങ് മെഷീനുകള്‍കൊണ്ടുപോലും ചൂടില്‍ നിന്നും ആശ്വസം നേടാന്‍ പറ്റുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യാഴാഴ്ച അബുദാബിയിലെ പുറം താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
അന്തരീക്ഷത്തില്‍ ഈര്‍പ്പം കുറവായിരുന്നതിനാലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുന്നുവെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ചയും അബുദബിയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് 47 ഡിഗ്രി സെല്‍ഷ്യസ്.
ദുബായില്‍ 45, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ 46 വീതവും താപനില രേഖപ്പെടുത്തി. ചൂട് കൂടുന്നത് പരിഗണിച്ച് നേരത്തേ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം നിര്‍ബ്ബന്ധമാക്കിയിട്ടുണ്ട്. ഇത് ജനങ്ങള്‍ക്ക് അല്‍പം ആശ്വാസം ഏകുന്നുണ്ട്.
രണ്ടരമണിക്കൂറാണ് ഉച്ചവിശ്രമം. കുട്ടികളെ കടുത്ത ചൂടില്‍ നിന്നും രക്ഷിക്കണമന്ന് ആരോഗ്യവിദഗ്ധരുടെ നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications