വുഡ്‍സാണ് കുഞ്ഞിന്റെ അച്ഛനെന്ന് അശ്ലീലതാരം

തന്റെ ഒന്‍പതുവയസുകാരനായ മകന്റെ പിതാവ് വുഡ്‌സാണെന്ന് ഹോളിവുഡിലെ 'അശ്ലീലതാരം ഡെവണ്‍ ജയിംസ് വെളിപ്പെടുത്തി.
ഓസ്റ്റിന്‍ എന്നാണ് കുട്ടിയുടെ പേര് . 2001ല്‍ വുഡ്‌സില്‍ നിന്ന് ഗര്‍ഭിണിയായെങ്കിലും താനിക്കാര്യം അദ്ദേഹത്തെ അറിയിച്ചില്ലെന്നാണ് ഡെവണ്‍ പറയുന്നത്.
വുഡ്‌സിന്റെ ഭാര്യ എലിന്റെ ആദ്യ പ്രസവത്തിന് മുമ്പേ താന്‍ പ്രസവിച്ചെന്നാണ് ഡെവണിന്റെ വാദം. 2009 ല്‍ വുഡ്‌സ് വിവാദത്തില്‍ കുരുങ്ങിയപ്പോള്‍ മാത്രമാണ് മകനോട് പോലും പിതാവിന്റെ പേര് പറഞ്ഞതെന്ന് ഇവര്‍ പറയുന്നു.
കുഞ്ഞിന്റെ പിതാവ് വുഡ്സ് ആണെന്ന് പറഞ്ഞ് വെറുതെയിരിക്കാന്‍ ഡെവണ്‍ തീരുമാനിച്ചിട്ടില്ല, ഇതുകാണിച്ച് കോടതിയില്‍ ഇവര്‍ പരാതി ഫയല്‍ ചെയ്തു കഴിഞ്ഞു. വുഡ്സ് ഇക്കാര്യം അംഗീകരിക്കണമെന്നതാണ് ഡെവണിന്റെ ആഗ്രഹം.












Click it and Unblock the Notifications