5വയസ്സില്‍ ലൈംഗികവിദ്യഭ്യാസം
ലണ്ടന്‍: കുട്ടികള്‍ക്ക് ലൈംഗികവിദ്യാഭ്യം നല്‍കുന്നത് നേരത്തേയാക്കാന്‍ ബ്രിട്ടന്‍ ആലോചിക്കുന്നു.
അഞ്ചുവയസ്സുമുതല്‍ ലൈംഗികവിദ്യാഭ്യാസം നല്‍കിത്തുടങ്ങാമെന്നാണ് ആരോഗ്യനിരീക്ഷികരായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്് ക്ലിനിക്കല്‍ എക്‌സലന്‍സ് സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കൗമാരക്കാര്‍ക്കിടയില്‍ ഗര്‍ഭധാരണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം.
ലൈംഗിക രോഗങ്ങള്‍, ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍, കൗമാരപ്രായത്തില്‍ ഗര്‍ഭം ധരിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആദ്യ ലൈംഗികബന്ധത്തിന് മുമ്പുതന്നെ കുട്ടികളെ പറഞ്ഞുമനസ്സിലാക്കുന്നത് വളരെ നേരത്തേയുള്ള ലൈംഗികബന്ധവും അതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ നിരീക്ഷണം,
അതേസമയം, ബ്രിട്ടണില്‍ ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമല്ല. ലൈംഗിക വിദ്യാഭ്യാസം നല്‍കുന്ന ക്ലാസില്‍ കുട്ടികളെ ഇരുത്തേണ്ട എന്ന് തീരുമാനിക്കാനുള്ള അധികാരം രക്ഷകര്‍ത്താക്കള്‍ക്കാണുതാനും.
പടിഞ്ഞാറന്‍ യൂറോപ്പില്‍ കൌമാര ഗര്‍ഭ നിരക്ക് ഏറ്റവും കൂടുതല്‍ ബ്രിട്ടണിലാണ്. പതിനെട്ട് വയസ്സിനു താഴെയുള്ള ശരാശരി 40,000 പെണ്‍കുട്ടികളാണ് എല്ലാ വര്‍ഷവും ബ്രിട്ടണില്‍ ഗര്‍ഭിണികളാവുന്നത്.












Click it and Unblock the Notifications