സോക്കറിലും മേലെയോ സെക്‌സ്?

എല്ലാത്തിനും അവധികൊടുത്ത് ഒരു മാസക്കാലം മുഴുവന്‍ സ്‌ക്രീനുകളില്‍ കണ്ണയച്ചിരിപ്പാണ് പലരും. എന്നാല്‍ ലോകകപ്പ് മത്സരം കാണുന്നതിലേറെ ചിലരെ ആകര്‍ഷിക്കുന്ന ഒന്നുണ്ട്, സെക്‌സ്.
ലോകകപ്പ് ജയിക്കുന്നതോ സെക്‌സിലേര്‍പ്പെടുന്നതോ കൂടുതല്‍ പ്രിയമെന്ന ചോദ്യം ചോദിച്ചാല്‍ ഇത്തരക്കാര്‍ പറയുക രണ്ടാമത്തേതുതന്നെ പ്രിയമെന്നായിരിക്കും. ഈ ചോദ്യം ചോദിക്കുന്നത് ഇംഗ്ലണ്ടുകാരോടാണെങ്കില്‍ സെക്‌സെന്നുമാത്രമേ ഉത്തരം ലഭിയ്ക്കൂ.
ഇംഗ്ലണ്ട് ലോകകപ്പ് നേടുന്നതിനേക്കാള്‍ ആനന്ദം സെക്‌സിലേര്‍പ്പെടുമ്പാഴാണെന്ന് ഇംഗ്ലണ്ടുകാര്‍ തുറന്നു പറയുന്നു.ഇംഗ്ലണ്ടിലെ സണ്‍ പത്രം നടത്തിയ രസകരമായ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.
സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം ആളുകളും ഇംഗ്ലണ്ട് ലോകകപ്പ് നേടുന്നതിനേക്കാള്‍ ആനന്ദം സെക്‌സില്‍നിന്ന് ലഭിക്കുമെന്ന് അഭിപ്രായപ്പെട്ടു. 28 ശതമാനം ആളുകള്‍ മാത്രമാണ് ഫുട്‌ബോള്‍ ടീമിനൊപ്പം നിന്നത്. അഞ്ചു ശതമാനം ആളുകള്‍ എന്തുസംഭവിച്ചാലും കുഴപ്പമില്ലെന്ന് അഭിപ്രായപ്പെട്ടു്.
ഇംഗ്ലണ്ട് ലോകകപ്പ് ജയിക്കാനായി ഒരുവര്‍ഷത്തേക്ക് സെക്‌സ് വേണ്ടെന്ന് വയ്ക്കാമോ എന്ന ചോദ്യത്തിന് 68 ശതമാനം പുരുഷന്‍മാരും 73 ശതമാനം സ്ത്രീകളും ഇല്ല എന്നുത്തരം നല്‍കി.
26 ശതമാനം പുരുഷന്‍മാരും 22 ശതമാനം സ്തീകളും ലോകകപ്പ് നേടാനായി ഒരുവര്‍ഷത്തേക്ക് സെക്‌സ് ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞു. എന്തായാലും സെക്‌സിനും മേലെയല്ല സോക്കര്‍ എന്നകാര്യം തുറന്നുപറയാന്‍ ഇംഗ്ലണ്ടുകാര്‍ തെല്ലും മടികാണിച്ചിട്ടില്ല.












Click it and Unblock the Notifications