Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പവന് 14000 കടന്നു

Gold
കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍. പവന് 120 രൂപ കൂടി 14,120 രൂപയിലെത്തി. ഗ്രാമിന് 1,765 രൂപയാണ് ശനിയാഴ്ചത്തെ വില. ഒരു ഗ്രാമിന് 15 രൂപയാണ് ശനിയാഴ്ച കൂടിയത്.

ജൂണ്‍ എട്ടിന് 14,080 ലെത്തിയതാണു ഇതിനു മുന്‍പു കൈവരിച്ച കൂടിയ നിരക്ക്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതും സ്വര്‍ണവില ഉയരാന്‍ കാരണമായി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

2009 നവംബര്‍ 21 നാണ് സ്വര്‍ണവില പവന് 13,000 രൂപ കടന്നത്. അന്ന് 13,040 രൂപയില്‍ എത്തിയിരുന്നു. പിന്നീടു വില ഇടക്കിടെ കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ പിന്നീട് 2010
ഏപ്രിലോടെ വില കാര്യമായി വര്‍ധിച്ചു തുടങ്ങി.

ഏപ്രില്‍ 30 ന് 12800 രൂപയായിരുന്നത് മേയ് 17 ന് 13840 രൂപയിലെത്തി. അവിടുന്ന് മാറാതെ നിന്ന വിലക്കയറ്റം ജൂണ്‍ ഏഴിന് 14,000 ല്‍ എത്തി.

വിലഉയരുകയാണെങ്കിലും സ്വര്‍ണത്തിന്റെ ആവശ്യക്കാര്‍ക്ക് കുറവില്ലെന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വാങ്ങുന്നതിന്റെ അളവ് കുറവാണെങ്കിലും ആവശ്യക്കാര്‍ വേണ്ടത്രയുണ്ട്. വിലകൂടുമെന്ന് കരുതി സ്വര്‍ണം വാങ്ങിക്കരുതിവയ്ക്കാന്‍ എത്തുന്നവരാണ് കൂടുതലും.

എന്നാല്‍ ജ്വല്ലറികളിലെ വ്യാപാരത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20% വരെ കുറവുണ്ടായിട്ടുണ്ടെന്ന് ചിലര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+