കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കുടുംബം; ഒരു വീട്; 162 അംഗങ്ങള്‍

  • By Lakshmi
Google Oneindia Malayalam News

ഐസ്വാള്‍: മൂന്നോ നാലോ അംഗങ്ങള്‍ അതാണ് ഇന്നത്തെ ഇന്ത്യന്‍ കുടുംബങ്ങളുടെ അവസ്ഥ. പത്തിലേറെ അംഗങ്ങള്‍ ഒരേ കൂരയ്ക്കുകീഴെ വെപ്പും കുടിയുമായി കഴിഞ്ഞിരുന്ന കാലം ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാന്‍ പോലും കഴിയാതാത്തതാണ്.

എന്നാല്‍ ഈ നവീന ശൈലികളെല്ലാം പൊളിച്ചെഴുതിയ ഒരു കുടുംബമുണ്ട് മിസോറമില്‍. ഇവിടെ ആകെ എത്ര അംഗങ്ങളുണ്ടെന്നല്ലേ, 162!.

ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഒരുപക്ഷേ ഇതായിരിക്കും. മിസോറാമിലെ ബക്തവങ്ങിനു 100 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണീ കുടുംബം താമസിക്കുന്നത്.

ചന വിഭാഗത്തിന്റെ തലവന്‍ സിയോണ എന്ന 66 കാരന്റെ വീടാണിത്. ഛുവാന്‍ താറ്റ് റണ്‍ അഥവാ പുതിയ തലമുറയുടെ വീട് എന്നാണ് സിയോണയുടെ താമസസ്ഥലം അറിയപ്പെടുന്നത്. സിയോണയ്ക്ക് 38 ഭാര്യമാരും 94 മക്കളുമാണ് ഉള്ളത്. മക്കളില്‍ ചിലര്‍ വിവാഹം കഴിച്ചവരാണ്.

മക്കളെല്ലാം വെവ്വേറെ മുറികളിലാണ് കഴിയുന്നത് എങ്കിലും ഭക്ഷണം പാകം ചെയ്യുന്നത് ഒരേ അടുക്കളയിലാണെന്ന് സിയോണയുടെ ഭാര്യമാര്‍ പറയുന്നു. ഒരുനേരത്തെ ആഹാരത്തിന് 50കിലോ അരിയാണ് ഇവിടെ പാകം ചെയ്യുന്നത്. വല്ല ഇറച്ചിയും കഴിയ്ക്കണമെന്ന് തോന്നിയാല്‍ മുപ്പതും മുപ്പത്തിയഞ്ചും കിലോ വരെ വാങ്ങിയ്ക്കണം.

സിയോണയുടെ പിതാവിന്റെ പേരിലാണ് ചന മതവിഭാഗം അറിയപ്പെടുന്നത്. ഭൂമിയില്‍ ക്രിസ്തുവിന്റെ ആയിരം വര്‍ഷത്തെ ഭരണം ഉടന്‍ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍. ചന വിഭാഗത്തിന്റെ 3000 അനുയായികള്‍ 350 വീടുകളിലായി സിയോണയുടെ വീടിനടുത്ത് താമസിക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X