ആന്‍ഡേഴ്‌സന്‍: അര്‍ജ്ജുന്‍ സിങ് ഒഴിഞ്ഞു

ദുരന്തം നടന്ന സമയത്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന അര്‍ജ്ജുന്‍ സിങ് ഇടപെട്ടാണ് ആന്‍ഡേഴ്‌സനെ രക്ഷപ്പെടുത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
സുരക്ഷയെ മുന്‍നിര്‍ത്തിയാണ് അര്‍ജുന്‍ സിങ് ഈ തീരുമാനമെടുത്തതെന്ന് കോണ്‍ഗ്രസും പിന്നീട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ അര്‍ജുന്‍ സിങ് വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഒരു ദേശീയ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അര്‍ജുന്‍ സിങ് ഇക്കാര്യം പറഞ്ഞത്. തന്റെ ആത്മകഥയില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അര്‍ജുന്‍ സിങ്ങിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. സംഭവത്തില്‍ അര്‍ജ്ജുന്‍ സിങ് കൈകഴുകിയതോടെ കോണ്‍ഗ്രസ് വീണ്ടും പ്രതിക്കൂട്ടിലായിരിക്കുകയാണ്.












Click it and Unblock the Notifications