Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസതുക ബീഹാര്‍ ഗുജറാത്തിന് തിരിച്ചു നല്‍കി

Narendra Modi
പട്‌ന: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ബീഹാര്‍ മുഖ്യന്‍ നിതീഷ് കുമാറും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. ബീഹാറിലെ കോസി നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ സഹായമായി ഗുജറാത്ത് നില്‍കിയ അഞ്ചു കോടി രൂപ ബീഹാര്‍ സര്‍ക്കാര്‍ മടക്കി നല്‍കി.

സഹായം നല്‍കിയ ശേഷം അതിനെ കുറിച്ച് കൊട്ടിഘോഷിച്ചു കൊണ്ട് നടക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ മോഡിയും നീതിഷും ഒരുമിച്ച് നില്‍ക്കുന്ന പരസ്യം പ്രസിദ്ധീകരിച്ചതാണ് ബീഹാര്‍ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.

ഇതില്‍ പ്രതിഷേധിച്ച് പാറ്റ്‌നയില്‍ ദേശീയ നിര്‍വാഹക സമിതിയോഗത്തിന് ശേഷം ബിജെപി നേതാക്കള്‍ക്ക് നല്‍കാനിരുന്ന വിരുന്ന് അവസാന നിമിഷം നിതീഷ് വേണ്ടെന്ന് വച്ചിരുന്നു. യോശേഷം പട്‌നയില്‍ നടന്ന റാലിയില്‍ മോഡിയുമൊത്ത് വേദി പങ്കിടില്ലെന്നും നിതീഷ് പ്രഖ്യാപിച്ചിരുന്നു.

ബീഹാറിലെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മതേതര പ്രതിച്ഛായ നിലനിര്‍ത്തിപ്പോരുന്ന നിതീഷിന് മോഡിയുമൊത്തുള്ള പരസ്യം വന്‍ തിരിച്ചടിയായിരുന്നു. ഇതില്‍ നിന്നും കരകയറാനാണ് നിതീഷ് മോഡിയെ കടന്നാക്രമിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+