ഫോണിന്റെ പേരില്‍ ദളിത് യുവാവിനെ തീയിട്ടു
ഝജ്ജാര്‍(ഹരിയാന): മൊബൈല്‍ ഫോണിന്റെ പേരില്‍ അഞ്ചുപേര്‍ ചേര്‍ന്ന് ദളിത് യുവാവിനെ തീകൊളുത്തി.
കാണാതെ പോയ ഒരു ഫോണിന്റെ പേരില്‍ സവര്‍ണവിഭാഗത്തില്‍പ്പെട്ടവരാണ് ക്രൂരകൃത്യം ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ സന്ദീപ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുറ്റക്കാര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. കുറ്റാരോപിതരില്‍ ഒരാള്‍ സന്ദീപിന്റെ വീട്ടില്‍ ചെന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിക്കുകയും ഇതിനെത്തുടര്‍ന്ന് വാദപ്രതിവാദമുണ്ടാവുകയുമായിരുന്നു.
സംഗതി പ്രശ്‌നമായപ്പോള്‍ ഇയാള്‍ക്കൊപ്പം മറ്റു നാലുപേര്‍കൂടി വന്ന് സന്ദീപിനെ ചീത്തവിളിച്ചു. സന്ദീഫ് ഫോണ്‍ മോഷ്ടിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നപ്പോള്‍ ഈ സംഘം ഇയാളുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവത്രേ.












Click it and Unblock the Notifications