മകളെ പിതാവ് പീഡിപ്പിച്ചുവെന്ന് പരാതി
ബാംഗ്ലൂര്‍: പത്തുവയസ്സുകാരിയെ പിതാവ് മാനഭംഗപ്പെടുത്തിയതായി പരാതി. കര്‍ണാടകത്തിലെ വിദ്യാഭ്യാസ വകുപ്പില്‍ ഡ്രൈവറായി ജോലിനോക്കുന്ന മഞ്ജുനാഥിനെതിരെ സ്വന്തം മാതാവാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
മാതാവ് തനിക്കെതിരെ പരാതി ഫയല്‍ചെയ്തതിനെത്തുടര്‍ന്ന് മഞ്ജുനാഥ് ഒളിവില്‍പ്പോയിരിക്കുകയാണെന്നും ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇയാളുടെ ആദ്യഭാര്യയിലെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. ആദ്യഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതില്‍പ്പിന്നെ ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു. ആദ്യബന്ധത്തിലെ മകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
വ്യാഴാഴ്ച രാത്രിയിലാണ് മഞ്ജുനാഥിന്റെ അമ്മ കലാവതി കൊച്ചുമകളുമായെത്തി പൊലീസ് സ്റ്റേഷനില്‍ മകനെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി മഞ്ജുനാഥ് മകളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
മാത്രമല്ല ഇയാളുടെ രണ്ടാം ഭാര്യയുടെ സഹോദരനും അയാളുടെ സുഹൃത്തും ഇതേ കുറ്റം ചെയ്തിരുന്നുവെന്നും പറയുന്നു. പരാതിയെത്തുടര്‍ന്ന് പൊലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്.
മെഡിക്കല്‍ റിസള്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആരോപണം സത്യമാണോയെന്നകാര്യം വ്യക്തമാകൂ എന്ന് പൊലീസ് പറയുന്നു. പിതാവ് തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications