അഴീക്കോടിനെതിരെ അമ്മയുടെ മാനനഷ്ടക്കേസ്

പത്തുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. അമ്മയുടെ ജോയിന്റ് സെക്രട്ടറി ഇടവേള ബാബുവാണ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്, ഏഷ്യാനെറ്റ് ന്യൂസ്, സൂര്യാ ടിവി, ടിസിവി ചാനല്‍ എന്നിവയാണ് കേസില്‍ എതിര്‍കക്ഷികള്‍. അഴീക്കോട് എല്ലാ പത്രദൃശ്യമാധ്യമങ്ങളിലുംകൂടി മാപ്പ് പറയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഴീക്കോട് കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ 'ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ' അധോലോക സംഘടനയായാണു പ്രവര്‍ത്തിക്കുന്നത്, മക്കളുടെ ചോര കുടിക്കുന്ന പിശാചായി മാറിയിരിക്കുകയാണ് അമ്മ' എന്നും മറ്റും പരസ്യമായി അഭിപ്രായപ്പെട്ടതിനെതിരെയാണ് ഹര്‍ജി.
കേസ് ഫയലില്‍ സ്വീകരിച്ച കോടതി അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിന്റെ മൊഴി രേഖപ്പെടുത്താനായി ഓഗസ്റ്റ് എട്ടിനു ഹാജരാകാന്‍ സമന്‍സ് പുറപ്പെടുവിച്ചു.












Click it and Unblock the Notifications