ലാലും ഇന്നസെന്റും വെള്ളംകുടിയ്ക്കും: അഴീക്കോട്

എനിക്കെതിരെ നല്‍കപ്പെട്ടിട്ടുള്ള ഏറ്റവും ദുര്‍ബലമായ കേസാണിത്. ക്രോസ് വിസ്താര സമയത്ത് നല്ലൊരു അഭിഭാഷകന്റെ മുന്നില്‍ പെട്ടാല്‍ മോഹന്‍ലാലിനും ഇന്നസെന്റിനും ഉണ്ടാകുന്ന അവസ്ഥയെക്കുറിച്ച് ആലോചിച്ചതിന് ശേഷം വേണമായിരുന്നു അമ്മ കേസുകൊടുക്കാന്‍.
എനിക്ക് മതിഭ്രമമാണെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അങ്ങനെ മതിഭ്രമമുള്ളയാള്‍ക്ക് ആരെയും എന്തും പറയാം. അതിനെതിരെ നല്‍കുന്ന കേസ് നിലനില്‍ക്കുന്നതല്ല. മാനാഭിമാനമില്ലാത്തവര്‍ തോന്നിയതുപറയും എന്നതുകൊണ്ടാണ് മോഹന്‍ലാലിനും ഇന്നസെന്റിനുമെതിരെ കേസുകൊടുക്കാത്തത്- അഴീക്കോട് പറഞ്ഞു.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അഴീക്കോടിനെതിരെ അമ്മ കേസുകൊടുത്തിരിക്കുന്നത്. അമ്മ യ്‌ക്കെതിരെ അഴീക്കോട് നടത്തിയ പ്രസ്താവനകള്‍ പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.












Click it and Unblock the Notifications