തരൂരിനെ കൊല്ലാന്‍ ഗൂഡാലോചന-ഇമെയില്‍

തരൂരിനെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യാന്‍ ഒരുസംഘം ആള്‍ക്കാര്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് മെയിലില്‍ പറയുന്നു. ഈ സംഘത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തനിക്കറിയാമെന്ന് അവകാശപ്പെടുന്ന ഇയാള് സോണിയാഗാന്ധിയുടെ പരിചയത്തിലുള്ള ആളാണ് താനെന്നും പറയുന്നുണ്ട്.
അഞ്ചുദിവസങ്ങളിലായി ഏഴ് ഇമെയിലുകളാണ് തരൂരിന് ലഭിച്ചത്. ജൂണ്‍ പത്തിന് തരൂര്‍ ഡിജിപിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ പൊലീസ് അന്വേഷണം നടത്തിയത്.
പട്ടത്തുള്ള സൈബര്‍ സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സൗദി അറേബ്യയില്‍ നിന്നാണ് ഇമെയില്‍ വന്നിട്ടുള്ളതെന്നാണ് പ്രാഥമിക വിവരം.
ഐപിഎല്‍ വിവാദക്കാലത്ത് തരൂരിന് ഒട്ടേറെ തവണ ഇമെയില്‍ ഭീഷണി ലഭിച്ചിരുന്നു. മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്നും ഇല്ലെങ്കില്‍ വകവരുത്തുമെന്നുമായിരുന്നു അന്നത്തെ ഭീഷണി. ആ കേസ് ദില്ലി പോലീസ് അന്വേഷിക്കുകയാണ്. ഇതിനിടെയാണ് പുതിയ ഭീഷണി.


Click it and Unblock the Notifications