ചൈനയുടെ സമ്പത്തിന്റെ ഒളിമങ്ങുന്നു
ഷാംഗ്ഹായ്: വന്‍ സാമ്പത്തിക ശക്തിയായി വളര്‍ന്നുവന്ന ചൈനയുടെ പൊലിമ മങ്ങുകയാണെന്ന് ലോകബാങ്ക്. 2009ല്‍ വന്‍വളര്‍ച്ച രേഖപ്പെടുത്തിയ ചൈനീസ് സമ്പദ്്‌വ്യവസ്ഥ ഇപ്പോള്‍ നിറം മങ്ങിവരികയാണെന്നാണ് ബാങ്ക് പറയുന്നത്.
വ്യവസായ വളര്‍ച്ചാനിരക്ക് കഴിഞ്ഞവര്‍ഷത്തെ തോതില്‍ത്തന്നെയാണ് തുടരുന്നത്. റിയല്‍ എസ്റ്റേറ്റും കയറ്റുമതിയും ഇതിനു പിന്തുണയുമായി രംഗത്തുണ്ട്.
ആഗോള സാമ്പത്തികമാന്ദ്യം ലോകത്തെത്തന്നെ പിടിച്ചുലച്ച 2009ല്‍ അതില്‍പ്പെടാതെ ചൈനീസ് സമ്പദ്്‌വ്യവസ്ഥ 11.9% വളര്‍ച്ച നേടി ലോകത്തെ അമ്പരപ്പിച്ചിരുന്നു.
എന്നാല്‍ ഇനിയുള്ള മാസങ്ങളില്‍ വളര്‍ച്ചാനിരക്ക് താഴുമെന്നാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടക്കുന്ന വന്‍നിക്ഷേപവും ഊഹക്കച്ചവടവും മൂലം ബാങ്കുകള്‍ വായ്പയുടെ കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രാദേശിക സര്‍ക്കാരുകള്‍ സാമ്പത്തിക നിയന്ത്രണം സ്വയം ഏര്‍പ്പെടുത്തിയിട്ടുണ്ട്- റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഇപ്പോള്‍ ചൈനയിലെ സമ്പദ്‌വ്യവസ്ഥയുടെ പുറംകാഴ്ച വളരെ മെച്ചപ്പെട്ടതാണ്. 201ല്‍ ഒമ്പതര ശതമാനവും 2011ല്‍ എട്ടര ശതമാനവുമാണു വളര്‍ച്ച പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications