കുവൈത്ത് രാജകുമാരന്‍ വെടിയേറ്റു മരിച്ചു

കാറുകളെച്ചൊല്ലിയുള്ള തര്‍ക്കം വെടിവെപ്പില്‍ കലാശിയ്ക്കുകയായിരുന്നുവെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. സ്വന്തം അമ്മാവനാണ് രാജകുമാരനെ വെടിവെച്ചത്. രാജകുമാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. വ്യാഴാഴ്ചയാണ് സംഭവം. സംസ്ക്കാരം ശനിയാഴ്ച നടത്തിയതായും അധികൃതര്‍ അറിയിച്ചു.
''രാജകുമാരന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായി'' കുവൈത്ത് രാജാവിന്റെ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
രാജകുമാരന്റെ ശരീരത്തില്‍ ഒട്ടേറെത്തവണ വെടിയുണ്ട തറച്ചുകയറിയതായി പറയപ്പെടുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം പ്രസ്താവനയൊന്നും ഇറക്കിയിട്ടില്ല. കൊലപാതകിയെ പോലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
കുവൈത്തിലെ പന്ത്രണ്ടാമത്തെ അമീര്‍ ശൈഖ് സബാ അല്‍ സലിം അല്‍ സബയുടെ ചെറുമകനാണ് രാജകുമാരന്‍.












Click it and Unblock the Notifications