14വര്‍ഷത്തിന് ശേഷം യുഎസില്‍ വധശിക്ഷ നടപ്പാക്കി
സാള്‍ട്ട്‌ലേക്ക്‌സിറ്റി: കഴിഞ്ഞ പതിന്നാലുവര്‍ഷത്തിനിടെ ആദ്യമായി അമേരിക്കയിലെ ഭരണകൂടം വധശിക്ഷ നടപ്പിലാക്കി.
കോടതിയില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അഭിഭാഷകനെ വെടിവെച്ചുകൊന്ന റോണി ലീ ഗാര്‍ഡ്‌നറെയാണ് യുട്ടായിലെ ഡ്രാപെര്‍ ജയിലില്‍ വെടിവെച്ചു കൊലപ്പെടുത്തിയത്.
വധശിക്ഷ വിധിക്കപ്പെട്ടയാളെ വെടിവെച്ചുകൊല്ലുന്ന രീതി 2004 ല്‍ യൂട്ടാ സംസ്ഥാനം നിരോധിച്ചതാണ്. എന്നാല്‍ തന്നെ വധിക്കുന്നത് ഈ രീതിയിലാകണമെന്ന് ഈ നിയമം നടപ്പാക്കുന്നതിന് മുമ്പേ തന്നെ ഗാര്‍ഡ്‌നര്‍ ആവശ്യപ്പെട്ടിരുന്നു.
1976 നു ശേഷം അമേരിക്കയില്‍ വെടിവെച്ചു വധശിക്ഷ നടപ്പാക്കുന്ന മൂന്നാമത്തെ സംഭവമാണിത്. 1977 ല്‍ രണ്ടു കൊലപാതകം നടത്തിയ ഗാരിഗില്‍മോര്‍ എന്നയാളേയും 1996 ല്‍ പതിനൊന്നുകാരിയെ മാനഭംഗപ്പെടുത്തികൊലപ്പെടുത്തിയ ജോണ്‍ ആല്‍ബേര്‍ട്ട് ടെയ്‌ലര്‍ എന്നയാളേയുമാണ് അമേരിക്കയില്‍ ഇതിനുമുമ്പ് വെടിവെച്ചു വധശിക്ഷയ്ക്ക് വിധേയമാക്കിയത്.












Click it and Unblock the Notifications