Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടി അട്ടിമറി: പ്രധാന പ്രതി പിടിയില്‍

Maoist leader Bapi Mahato arrested
കൊല്‍ക്കത്ത‍: പശ്ചിമബംഗളിലെ ജാര്‍ഗ്രാം തീവണ്ടി അട്ടിമറി കേസില്‍ മാവോവാദികളെ പിന്തുണയ്ക്കുന്ന പീപ്പിള്‍സ് കമ്മിറ്റി എഗന്‍സ്റ്റ് പോലീസ് അട്രോസിറ്റീസ്(പി.സി.പി.എ) നേതാവ് ബാപി മഹാതോ പിടിയിലായി.

കേസിലെ പ്രധാന പ്രതിയായ മഹാതോയെ ഝാര്‍ഖണ്ഡിലെ ജംഷഡ്പൂരിലുള്ള ഒരു ഗസ്റ്റ് ഹൗസില്‍ നിന്നാണ് സിബിഐ അന്വേഷണ സംഘം പിടികൂടിയത്.

തീവണ്ടി അട്ടിമറിയ്ക്ക് പിന്നില്‍ പിസിപിഎ ആണെന്നും എന്നാല്‍ സാധാരണക്കാരെ വധിയ്ക്കാന്‍ ഉദ്ദേശമില്ലായിരുന്നുവെന്നും മഹാതോ നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന അഞ്ചാമത്തെയാളാണ് മഹാതോ.

ജൂണ്‍ 28 ന് പുലര്‍ച്ചെ ജാര്‍ഗ്രാമിലുണ്ടായ അപകടത്തില്‍ 148 പേരാണ് കൊല്ലപ്പെട്ടത്. ഹൗറ-കുര്‍ള ഗ്യാനേശ്വരി എക്‌സ്പ്രസിന്റെ പാളം തെറ്റിയ കോച്ചുകളില്‍ എതിരേവന്ന ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചുകയറിയത് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചിരുന്നു.

സംഭവത്തില്‍ സിപിഎമ്മിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിക്കൊണ്ടുള്ള കേന്ദ്ര റെയില്‍വെ മന്ത്രി മമത ബാനര്‍ജിയുടെ പ്രസ്താവനകള്‍ വന്‍ വിവാദമഴിച്ചുവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+