കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഹെലികോപ്ടറുകള്‍ തിരികെ വിളിക്കുന്നു
ദില്ലി: മാവോവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ നല്‍കുന്നതിന് വ്യോമസേന തയ്യാറെടുക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ഉപയോഗത്തിനായി നല്കിയ 15 ഹെലികോപ്ടറുകല് തിരികെ വിളിയ്ക്കാനുള്ള വ്യോമസേന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത് ഇതിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാവോവാദി വേട്ടയില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെങ്കിലും വിവിധ ആവശ്യങ്ങള്‍ക്കായി വ്യോമസേനാ ഹെലികോപ്ടറുകള്‍ നല്‍കുമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ഇതിനായി
ഇതിനായി ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഐക്യരാഷ്ട്ര സഭയുടെ സമാധാന സേന ഉപയോഗിക്കുന്ന എം.ഐ 17 ഹെലികോപ്റ്ററുകളാണ് തിരികെ വിളിക്കുന്നത്.
ചത്തീസ്ഗഡിലെ ആവശ്യത്തിനായി റായിപൂരില്‍ നാല് എംഐ 17 ഹെലികോപ്റ്ററുകള്‍ എത്തിയതായും വക്താവ് അറിയിച്ചു.
Story first published: Sunday, June 20, 2010, 15:52 [IST]