സഭയിലെ കോടിപതിമാരില്‍ മല്യ മുന്പില്‍

ഇക്കഴിഞ്ഞ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടക നിയമസഭയില്‍ നിന്നെത്തിയ മല്യയുടെ ആസ്തി 615 കോടി രൂപയാണ്. കൂടാതെ 1989 മോഡല്‍ ഫെരാരി കാറും സ്വന്തമായുണ്ട്. ഇതിന് 25 ലക്ഷം രൂപ വില വരും.
സമ്പത്തിന്റെ കാര്യത്തില്‍ മല്യയ്ക്ക് തൊട്ടടുത്തൊന്നും ആരുമില്ല. സഭയിലെ രണ്ടാമത്തെ കോടീശ്വരന്‍ 190കോടിയുടെ ആസ്തിയുമായി ആന്ധ്രയില്‍ നിന്നുള്ള തെലുങ്കുദേശം പാര്‍ട്ടി എംപി വൈഎസ് ചൗധരിയാണ്. 83 കോടിയുടെ ആസ്തിയുമായി ജാര്‍ഖണ്ഡിലെ ജെഎംഎം എംപി കന്‍വര്‍ സിങാണ് മൂന്നാം സ്ഥാനത്ത്.
അതേ സമയം പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേഷിന്റെ സമ്പാദ്യം 62 ലക്ഷം രൂപ മാത്രമാണ്.എന്നാല്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 55 രാജ്യസഭാ അംഗങ്ങളുടെ ശരാശരി സമ്പാദ്യം 25 കോടിയോളമാണ്.












Click it and Unblock the Notifications