അധ്യാപകര്‍ സഭയുടെ വിശ്വാസം സംരക്ഷിക്കണം

ന്യൂനപക്ഷ അവകാശങ്ങള്‍ പ്രകാരം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകനിയമനം നേടിയവര്‍ക്ക് ന്യൂനപക്ഷ സമൂഹത്തിന്റെ വിശ്വസത്തെയും സംസ്‌കാരത്തെയും പരിരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്ന് സൂചിപ്പിയ്ക്കുന്ന ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയല്‍ രൂപതാ ബുള്ളറ്റിനില്‍ എഴുതിയ ലേഖനമാണ് വിവാദമായത്. ഇതിനെതിരേ കെഎസ്ടിഎ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.
താമരമൊട്ടുകള്‍ എന്ന താമരശേരി രൂപതയുടെ ബുള്ളറ്റിനിലെ 393ാം പേജില്‍ വിദ്യാഭ്യാസം എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണു വിവാദപരാമര്‍ശമുള്ളത്.
ന്യൂനപക്ഷ സമൂഹത്തിന്റെ ഭരണഘടനാദത്തമായ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന അധ്യാപകര്‍ പ്രസ്തുത സമൂഹത്തിന്റെ വിശ്വാസത്തിനും സംസ്‌കാരത്തിനും വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളില്‍നിന്നും നിലപാടുകളില്‍നിന്നും വിട്ടുനില്‍ക്കണമെന്ന് ലേഖനത്തിലൂടെ ബിഷപ്പ് ആവശ്യപ്പെടുന്നു.
വിവിധ മതവിഭാഗത്തില്‍പെട്ട ആയിരക്കണക്കിന് അധ്യാപകര്‍ ക്രൈസ്തവസഭ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ അധ്യാപകരായി ജോലി ചെയ്യുമ്പോള്‍ അവര്‍ സഭയുടെ വിശ്വാസത്തിന്റെ സംരക്ഷകരും പ്രചാരകരും ആകണമെന്ന ബിഷപ്പിന്റെ ആഹ്വാനം വര്‍ഗീയധ്രുവീകരണത്തിന് ഇടയാക്കുമെന്നാണ് കെഎസ്ടിഎ ചൂണ്ടിക്കാട്ടുന്നത്.
ബിഷപ്പിന്റെ ആഹ്വാനം രാജ്യത്തിന്റെ മതേതര ആശയങ്ങള്‍ക്കു വിരുദ്ധമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സഭാ സ്കൂളുകളില്‍ത്തന്നെ സഭാ വിശ്വാസികളുടെ കുട്ടികളെ പഠിപ്പിക്കണമെന്നു നേരത്തേ സഭാനേതൃത്വം ആവശ്യപ്പെട്ടതു വിവാദത്തിനിടയാക്കിയിരുന്നു.












Click it and Unblock the Notifications