മദനിയെ പ്രതിയാക്കിയതില്‍ ഐബിക്ക് ബന്ധമില്ല

ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ പ്രതിയായി ചേര്‍ത്തതില്‍ കേന്ദ്ര ഇന്റലിജന്റ്‌സ് ബ്യൂറോയ്ക്ക് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ മദനിയെ പ്രതി ചേര്‍ത്തത് കര്‍ണാടക പൊലീസ് നടത്തിയ അന്വേഷണങ്ങള്‍ക്ക് ശേഷമാണ്. പൊലീസിന്റെ ആ തീരുമാനത്തിന് പിന്നില്‍ ഇന്റലിജന്റ്‌സ് ബ്യൂറോയ്ക്ക് പങ്കുണ്ടെന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം ഏതെങ്കിലും ഐ.ബി ഉദ്യോഗസ്ഥന്‍ ഈ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും.
കേരളത്തില്‍ ഇടതുപക്ഷ തീവ്രവാദം ശക്തമാണെന്ന് കരുതുന്നില്ലെന്നും ഒരു ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞു. മാവോവാദികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് സൈന്യത്തിന്റെ ആവശ്യമില്ല. അര്‍ദ്ധസൈനിക വിഭാഗവും, സംസ്ഥാന പൊലീസും മാവോവാദി വേട്ട നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications