ഭോപ്പാല്‍: മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം

ഗുരുതരമായി പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷവും, പരിക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപയും നല്‍കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന്റെ മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിയ്ക്കുമെന്നും അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് അല്പ സമയത്തിനുള്ളില്‍ പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിയ്ക്കും. നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കുറച്ചായിരിക്കും പുതിയ തുക നല്‍കുക.
ഭോപ്പാല്‍ വാത കദുരന്തക്കേസില് ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് സുപ്രീംകോടതിയെ സമീപിക്കാനും പ്രധാനപ്രതി വാറന്‍ ആന്‍ഡേഴ്സണെ വിട്ടുകിട്ടാന്‍ നിയമ നടപടി സ്വീകരിക്കാനും ഉപസമിതി നിര്‍ദ്ദേശിയ്ക്കുന്നു. ഇക്കാര്യത്തില്‍ അമേരിയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തും.
നേരത്തേ കുറ്റങ്ങള്‍ ലഘൂകരിച്ച സുപ്രീംകോടതി വിധിയിലെ അപാകത പരിഹരിക്കാനുള്ള ഹര്‍ജി (ക്യൂറേറ്റിവ് പെറ്റിഷന്‍) യായിരിക്കും നല്‍കുന്നത്.
ഭോപ്പാലിലെ യൂണിയന് കാര്‍ബൈഡ് പ്ളാന്റിലെ വിഷമാലിന്യങ്ങള്‍ കുഴിച്ചുമൂടി പ്ളാന്റ് ശുദ്ധീകരിക്കാനും മന്ത്രി ചിദംബരത്തിന്റെ അദ്ധ്യക്ഷതയിലുള്ള സമിതി തീരുമാനിച്ചു.
പ്ളാന്റിന്റെ പരിസരത്തെ വിഷലിപ്തമായ മണ്ണ് അവിടെത്തന്നെ ശാസ്ത്രീയമായി കുഴിച്ചുമൂടും. അതേ സമയം 350 ടണ്‍ വിഷമാലിന്യം ഇന്‍ഡോറിനടുത്ത് സംസ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആകെ 11 ലക്ഷം ടണ്‍ വിഷമാലിന്യമാണ് അപകടസ്ഥലത്തുനിന്നും പരിസരങ്ങളില്‍നിന്നും ഒഴിവാക്കേണ്ടത്.
മദ്ധ്യപ്രദേശ് ഗവണ്മെന്റുതന്നെ ഇതു ചെയ്യും. ഇതിന് സാമ്പത്തികവും സാങ്കേതികവുമായ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കും.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications