കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാല്‍: മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം

  • By Ajith Babu
Google Oneindia Malayalam News

Bhopal Tragedy
ദില്ലി: 1984ലെ ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് മന്ത്രിതല സമിതി പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

ഗുരുതരമായി പരിക്കേറ്റ് അംഗവൈകല്യം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷവും, പരിക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപയും നല്‍കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതിന്റെ മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാര്‍ വഹിയ്ക്കുമെന്നും അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് അല്‍പ സമയത്തിനുള്ളില്‍ പ്രധാനമന്ത്രിയ്ക്ക് സമര്‍പ്പിയ്ക്കും. നേരത്തെ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കുറച്ചായിരിക്കും പുതിയ തുക നല്‍കുക.

ഭോപ്പാല്‍ വാത കദുരന്തക്കേസില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് സുപ്രീംകോടതിയെ സമീപിക്കാനും പ്രധാനപ്രതി വാറന്‍ ആന്‍ഡേഴ്‌സണെ വിട്ടുകിട്ടാന്‍ നിയമ നടപടി സ്വീകരിക്കാനും ഉപസമിതി നിര്‍ദ്ദേശിയ്ക്കുന്നു. ഇക്കാര്യത്തില്‍ അമേരിയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തും.

നേരത്തേ കുറ്റങ്ങള്‍ ലഘൂകരിച്ച സുപ്രീംകോടതി വിധിയിലെ അപാകത പരിഹരിക്കാനുള്ള ഹര്‍ജി (ക്യൂറേറ്റിവ് പെറ്റിഷന്‍) യായിരിക്കും നല്‍കുന്നത്.

ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് പ്‌ളാന്റിലെ വിഷമാലിന്യങ്ങള്‍ കുഴിച്ചുമൂടി പ്‌ളാന്റ് ശുദ്ധീകരിക്കാനും മന്ത്രി ചിദംബരത്തിന്റെ അദ്ധ്യക്ഷതയിലുള്ള സമിതി തീരുമാനിച്ചു.

പ്‌ളാന്റിന്റെ പരിസരത്തെ വിഷലിപ്തമായ മണ്ണ് അവിടെത്തന്നെ ശാസ്ത്രീയമായി കുഴിച്ചുമൂടും. അതേ സമയം 350 ടണ്‍ വിഷമാലിന്യം ഇന്‍ഡോറിനടുത്ത് സംസ്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആകെ 11 ലക്ഷം ടണ്‍ വിഷമാലിന്യമാണ് അപകടസ്ഥലത്തുനിന്നും പരിസരങ്ങളില്‍നിന്നും ഒഴിവാക്കേണ്ടത്.

മദ്ധ്യപ്രദേശ് ഗവണ്‍മെന്റുതന്നെ ഇതു ചെയ്യും. ഇതിന് സാമ്പത്തികവും സാങ്കേതികവുമായ സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X