കമിതാക്കളെ കൊന്ന് പരസ്യമായി കെട്ടിത്തൂക്കി
ചണ്ഡീഗഡ്: ഹരിയാനയില്‍ വീണ്ടും അഭിമാനക്കൊലപാതകം, ഹരിയാനയിലെ ഭിവാനിയ്ക്കു സമീപം നിമ്രിവാലി ഗ്രാമത്തിലാണ് വീണ്ടും അഭിമാനക്കൊല അരങ്ങേറിയത്.
കൗമാരപ്രായക്കാരായ കമിതാക്കളാണ് ബന്ധുക്കളുടെ കോപാഗ്നിയ്ക്ക് ഇരകളായത്. ഇവരെ കൊലപ്പെടുത്തിയശേഷം പരസ്യമായി കെട്ടിത്തൂക്കുകയും ചെയ്തു.
ജാട്ട് വംശത്തില്‍പ്പെട്ട റിങ്കു(19) കാമുകി മോനിക്ക(18) എന്നിവരാണ് കാടന്‍ നിയമത്തിനു ഇരകളായത്. ഇവരെ കൊലപ്പെടുത്തിയ ശേഷം പൊതുവഴിയില്‍ പരസ്യമായി തൂക്കിലിടുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ബന്ധുക്കളുമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ സംശയം. പോലീസ് കേസെടുത്തിട്ടുണ്ട്്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനു വേണ്ടി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തില്‍ റിങ്കുവിന്റേയും മോനിക്കയുടെയും ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകളുണ്‌ടെന്നും പോലീസ് അറിയിച്ചു.
ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തുനല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് അനുദിനം ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്.












Click it and Unblock the Notifications