Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്രസ്സകളില്‍ ഇനി കമ്പ്യൂട്ടര്‍ പഠനവും

ലഖ്‌നൊ: കാലത്തിനൊത്ത് മുന്നേറാന്‍ മദ്രസകളിലെ പാഠ്യപദ്ധതികളും മാറുന്നു. ഉത്തര്‍പ്രദേശിലെ മദ്രസ്സകള്‍ തങ്ങളുടെ സിലബസ്സില്‍ കമ്പ്യൂട്ടര്‍ പഠനവും ഇംഗ്ലീഷും നിര്‍ബന്ധമാക്കാന്‍ ഒരുക്കുങ്ങുകയാണ്.

ഉത്തര്‍ പ്രദേശ് സ്‌റ്റേറ്റ് ബോര്‍ഡ് ഒഫ് മദ്രസയാണ് ഇംഗ്ലിഷും കംപ്യൂട്ടറും ഉള്‍പ്പെടുത്തിയ പരിഷ്‌കരിച്ച സിലബസ് പഠിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തിലാവുന്ന സിലബസ്സില്‍ പേര്‍ഷ്യന്‍, അറബിക് വിഷയങ്ങളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു തുല്യമായ മുന്‍ഷി, മൗലവി കോഴ്‌സുകളിലെ പാഠ്യപദ്ധതിയിലാകും ഇംഗ്ലിഷും ഹിന്ദിയും ഉള്‍പ്പെടുത്തുന്നത്.

മദ്രസ വിദ്യാര്‍ഥികളുടെ ജോലിസാധ്യത വര്‍ദ്ധിപ്പിയ്ക്കുകയാണ് പുതിയ സിലബസ്സിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.

ബോര്‍ഡ് ഓഫ് മദ്രസയില്‍ അഫിലിയേറ്റ് ചെയ്ത 2300 സ്‌കൂളുകളില്‍ കുറഞ്ഞതു രണ്ട് കംപ്യൂട്ടറെങ്കിലും ലഭ്യമാക്കാനാണ് അധികൃതര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+