വാടക ഗര്‍ഭപാത്രം; പുതിയ ബില്‍ വരുന്നു

രാജ്യത്ത് ഈ രീതി നിയമപരമായി അംഗീകരിക്കപ്പെട്ടതാണെങ്കിലും കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടുള്ള നിയമം നിലവിലില്ല. അതിനാല്‍ത്തന്നെ വാടകഗര്‍ഭപാത്രം ഉപയോഗിക്കുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നു.
എന്നാല്‍ ഇതിന് പരിഹാരമെന്നോണം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമനിര്‍മ്മാണത്തിനൊരുങ്ങുകയാണ്. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.
വിവാഹിതരായവര്‍ക്ക് പുറമെ അവിവാഹിതര്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കും വാടക അമ്മമാരിലൂടെ കുട്ടികളെ സ്വന്തമാക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നിമയമെന്നാണ് സൂചന.
എന്നാല്‍, നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിയില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ബില്ലിന് കടുത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കും. ഇപ്പോള്‍ വിവാഹിതരായവര്‍ക്ക് മാത്രമാണ് വാടക ഗര്‍ഭത്തിലൂടെ കുട്ടികളെ സ്വന്തമാക്കാന്‍ കഴിയുന്നത്.
എന്നാല്‍, പുതിയ ബില്ല് നിയമമായാല്‍ സ്വവര്‍ഗാനുരാഗികള്‍ക്കും അവിവാഹിതര്‍ക്കും വിവാഹ ബന്ധത്തിലേര്‍പ്പെടാതെ ഒരുമിച്ച് കഴിയുന്നവര്‍ക്കും ഇഷ്ടാനുസരണം കുട്ടികളെ സ്വന്തമാക്കാന്‍ കഴിയും. ഇത് ഒരു പുതിയ സാമൂഹിക വ്യവസ്ഥിതിയുടെ രൂപീകരണത്തിന് തന്നെ വഴിയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാടകയ്ക്ക് ഗര്‍ഭപാത്രം ഉപയോഗിക്കുന്നത് ഇന്ത്യയില്‍ നിയമവിധേയമാണ്. എന്നാല്‍, ഇതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ ഇല്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ തയ്യാറാവുന്ന ബില്ലില്‍ വിദേശികള്‍ ഇന്ത്യന്‍ വനിതകളുടെ ഗര്‍ഭപാത്രം വാടകയ്ക്ക് എടുക്കുന്നതു സംബന്ധിച്ച പരാമര്‍ശവും ഉണ്ടാവുമെന്നാണ് സൂചന.
മാത്രമല്ല ഇപ്പോള്‍ വളരെ കുറച്ചുമാത്രമേ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുള്ളു, എന്നാല്‍ നിയമ വന്നുകഴിഞ്ഞാല്‍ ഇതിന് ഒരു വാണിജ്യമുഖം കൈവരുമെന്നും അത് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ചൂണ്ടിക്കാണിയ്ക്കുന്നവരുമുണ്ട്.












Click it and Unblock the Notifications