കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ 3 എല്‍ടിടിഇക്കാര്‍ അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

Three LTTE men arrested
ചെന്നൈ: നിരോധിക്കപ്പെട്ട സംഘടനയായ എല്‍ടിടിഇയുടെ മൂന്ന് പ്രവര്‍ത്തകര്‍ തമിഴ്‌നാട്ടില്‍ പിടിയിലായി. ഇവരില്‍ നിന്ന് 4,900 സാധാരണ ഡിറ്റണേറ്ററുകളും, 430 ഇലക്‌ട്രോണിക് ഡിറ്റണേറ്ററുകളും പിടിച്ചെടുത്തു. തിരുച്ചിറപ്പിള്ളിയില്‍ തമിഴ്‌നാട് പോലീസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.

ശിവ, സെല്‍വം, തമിസ് എന്നിവര്‍ ചെന്നൈ, ഈറോഡ്, തിരുച്ചിറപ്പിള്ളി എന്നിവടങ്ങളില്‍ അനധികൃതമായി താമസിച്ചു വരികയായിരുന്നു. ഡിറ്റണേറ്ററുകള്‍ ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു ഇവരുടെ ശ്രമമെന്നാണ് പൊലീസ് കരുതുന്നത്.

തീരദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന സുരക്ഷമൂലം ഇവര്‍ക്കിത് സാധിച്ചിരുന്നില്ല. ഇന്ത്യയില്‍ തീവ്രവാദപ്രവര്‍ത്തനം നടത്താന്‍ ഇവര്‍ക്ക് ഉദ്ദ്യേശമില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X