കോടീശ്വരന്‍; പക്ഷേ മല്യയ്ക്ക് വീടില്ല

മല്യ സമര്‍പ്പിച്ച സത്യവാങ്ങ്മൂലമനുസരിച്ച് മൊത്തം ആസ്തി 615 കോടി രൂപയാണെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ വീടില്ല.
അതേപോലെ, സ്വന്തമായി വീടില്ലാത്ത മറ്റൊരു പ്രമുഖ രാജ്യസഭാ എംപിയാണ് കേന്ദ്ര പരിസ്ഥിതിമന്ത്രി ജയ്‌റാം രമേശ്. അദ്ദേഹത്തിന് മൊത്തം 62 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്ന് സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.
ആന്ധ്രയില്‍ നിന്നുള്ള ടിഡിപിയുടെ വൈ എസ് ചൌധരിയാണ് പുതിയ എംപിമാരില്‍ രണ്ടാമത്തെ സമ്പന്നന്‍. അദ്ദേഹം 190 കോടിയുടെ സ്വത്ത് വിവരമാണ് വെളിപ്പെടുത്തിയത്. ജെഎംഎം എംപിയായ കണ്‍വാര്‍ സിംഗ് ആണ് സമ്പത്തിന്റെ കാര്യത്തില്‍ മൂന്നാമത്. അദ്ദേഹത്തിന് 83 കോടി രൂപയുടെ സ്വത്താണ് ഉള്ളത്.
ഏറ്റവും കുറവ് സ്വത്ത് ബിജെപിയുടെ അനില്‍ ദാവെയ്ക്കാണ്2.7 ലക്ഷം രൂപ. ആര്‍ജെഡിയുടെ രാം കൃപാല്‍ യാദവിന് 27 ലക്ഷം രൂപയുടെ സ്വത്ത് ഉണ്ടെന്ന് രാജ്യസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.












Click it and Unblock the Notifications