വായ്പ നിഷേധിച്ച ബാങ്കിനെതിരെ പ്രതിഷേധം
കോഴിക്കോട്: വിദ്യാര്‍ഥിനിക്കു വായ്പ നല്‍കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചു കോഴിക്കോട് കോടഞ്ചേരി എസ്ബിഐ ബാങ്കിനു മുന്നില്‍ ഡിവൈഎഫ്‌ഐ, യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി.
അപേക്ഷ നല്‍കി എട്ടുമാസം പിന്നിട്ടിട്ടും വായ്പ ലഭിക്കാത്തതിനാല്‍ വിദ്യാര്‍ഥിനിയുടെ പിതാവ് കല്ലന്തറമേട് ചൊള്ളംപുഴയില്‍ സിജെ തോമസ് ഞായറാഴ്ച ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണു ബാങ്കിനു മുന്നില്‍ പ്രതിഷേധ സമരങ്ങള്‍ തുടങ്ങിയത്. പൊലീസ് സംഘം സ്ഥലത്തെത്തി. ബാങ്കിന് സംരക്ഷണമേകാന്‍ വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു.
വായ്പ നിഷേധിക്കാന്‍ കാരണമെന്തെന്ന് അറിയിക്കാന്‍ ബാങ്കിനോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അപേക്ഷയിലെ ആശയക്കുഴപ്പമാണു വായ്പ വൈകാന്‍ കാരണമായതെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്.












Click it and Unblock the Notifications