നാല് യുവാക്കള്‍ മുങ്ങിമരിച്ചു

ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം ഉണ്ടായത്. കൊല്ലത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളില്‍ വിദ്യാര്‍ത്ഥികളായ പത്തംഗ സംഘം കല്ലടയാറിന്റെ കൈവഴിയായ വന്‍വിള ചാലിയക്കര ആറ്റില്‍ കുളിക്കാനിറങ്ങുകയായിരുന്നു.
ഇതിനിടെ ഒരാള്‍ ആഴമുള്ള കയത്തില്‍പ്പെട്ടു. കൂട്ടുകാരനെ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റ് മൂന്ന് പേരും കയത്തില്‍പ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ നാലുപേരുടെ മൃതദേഹങ്ങളും ഉടന്‍ കണ്ടെത്തി.












Click it and Unblock the Notifications