ന്യൂനപക്ഷ വിരുദ്ധനായി ചിത്രീകരിക്കാന്‍ ശ്രമം:വിഎസ്

ന്യൂനപക്ഷങ്ങള്‍ക്ക് എക്കാലവും സംരക്ഷണമേകിയത് ഇടത് പാര്‍ട്ടികളാണ്. കേരളത്തിലും ബംഗാളിലും മുസ്ലീം സംവരണം നടപ്പാക്കിയത് ഇടതുപക്ഷ സര്‍ക്കാരുകളാണെന്നും വിഎസ് ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗിന്റെ കോട്ടയായ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയില്‍ വെച്ചാണ് വിഎസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കേരളാ കോണ്‍ഗ്രസ് മാണി- ജോസഫ് ലയനം ചില ക്രൈസ്തവ സഭ മതമേലധ്യക്ഷന്‍മാരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നുവെന്ന കാര്യം വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നതിനെ അംഗീകരിയ്ക്കാന്‍ കഴിയില്ല. അതുപോലെ തന്നെ മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പാത്തുംപതുങ്ങിയും ജമാ അത്തെ ഇസ്ലാമിയുമായി ചര്‍ച്ചയ്ക്ക് പോയത് ചെയ്യുന്നത് ശരിയല്ലെന്ന് അറിയാവുന്നതു കൊണ്ടാണ്. ഈ നീക്കങ്ങളെയാണ് താന്‍ വിമര്‍ശിച്ചതെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications