മത്തിയും പണവും കൈക്കൂലി: വനിതാ പൊലീസ് പിടിയില്‍
കാസര്‍ക്കോട്: കൈക്കൂലിയായി മത്തിയും പണവും കൈപ്പറ്റുന്നതിനിടെ വനിതാ സെല്‍ ആന്റ് ഹെല്‍പ്പ് ലൈന്‍ എസ്‌ഐ വിജിലന്‍സിന്റെ പിടിയിലായി. പിഎസ് ലീലാമ്മയാണ് അയ്യായിരം രൂപയും ഒരു കിലോ മത്തിയും വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ കൈയ്യിലകപ്പെട്ടത്.
അഞ്ച് മാസം മുമ്പ് കമിതാക്കള്‍ ഒളിച്ചോടിയ കേസില്‍ കാമുകന്റെ അമ്മയെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ലീലാമ്മ കൈക്കൂലി വാങ്ങിയത്. കൈക്കൂലി തന്നില്ലെങ്കില്‍ സ്ത്രീപീഡനക്കേസില്‍ കുടുക്കുമെന്നായിരുന്നു ഇവരുടെ ഭീഷണി. ആദ്യം കേസൊക്കെ ഉണ്ടായെങ്കിലും കമിതാക്കള്‍ പിന്നീട് രണ്ട് കുടുംബങ്ങളുടെയും സമ്മതത്തോടെ വിവാഹം കഴിച്ചിരുന്നു.
വിജിലന്‍സിന്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി ലീലാമ്മ നിരീക്ഷണത്തിലായിരുന്നു. തെളിവിനായി ഇവരുടെ ഫോണും വിജിലന്‍സുകാര്‍ ചോര്‍ത്തിയിട്ടുണ്ട്. ലീലാമ്മക്കെതിരെ നേരത്തെ തന്നെ ഒട്ടേറെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications