ഹലോ കേരളം: നമ്പറുകള്‍ തിരികെ വാങ്ങുന്നു

എസ്‌ഐ മുതല്‍ മുകളിലോട്ടുള്ളവരുടെ തസ്തികയ്ക്കാണു നമ്പര്‍ അനുവദിച്ചിരിക്കുന്ന തെന്നും വ്യക്തിപരമായ ഉപയോഗത്തിനുള്ളതല്ലെന്നും വ്യക്തമാക്കിയാണു സ്‌റ്റേഷനുകളില്‍ വയര്‍ലെസ് സന്ദേശം എത്തിയിരിക്കുന്നത്.
സര്‍ക്കാര്‍ നല്‍കിയ സിം കാര്‍ഡുകള്‍ സ്ഥലംമാറിപ്പോയശേഷവും സ്വന്തം നമ്പര്‍ എന്ന നിലയില്‍ ഉപയോഗിക്കുന്ന എസ്‌ഐമാര്‍ ഞായറാഴ്ച തന്നെ നമ്പരുകള്‍ സ്‌റ്റേഷനില്‍ തിരികെ എത്തിച്ചു.
പൊലീസിനെ ജനകീയമാക്കാനും ജനങ്ങള്‍ക്ക് അടിയന്തര സേവനം ലഭ്യമാക്കാനും ആവിഷ്‌കരിച്ച ഹലോ കേരളം പദ്ധതി പൊലീസ് തന്നെ അട്ടിമറിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.
സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥര്‍ മൊബൈല്‍ നമ്പരും ഒപ്പം കൊണ്ടുപോയതോടെ സ്‌റ്റേഷന്‍ അധികൃതരെ വിളിക്കാന്‍ കഴിയുന്നില്ലെന്ന് ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു.












Click it and Unblock the Notifications