പീഡനക്കേസിലെ പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍
ചാത്തന്നൂര്‍: ബലാത്സംഗക്കേസിലെ പിടികിട്ടാപ്പുള്ളിയെ പതിനേഴു വര്‍ഷത്തിനുശേഷം അറസ്റ്റിലായി.
തിരുവനന്തപുരം മലയംകീഴ് കിഴക്കുംകര പുത്തന്‍വീട്ടില്‍ രാജു (52)വാണ് മലക്കപ്പാറ പൊലീസിന്റെ പിടിയിലായത്. 1993 ലായിരുന്നു കേസിനാസ്പദമായ സംഭവം.
കേബിള്‍ ജോലിയ്ക്കായി മലക്കപ്പാറയില്‍ എത്തിയ പ്രതി ടാറ്റാ ടീ എസ്‌റ്റേറ്റിലെ താമസക്കാരിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് രണ്ട് സുഹൃത്തുക്കളോടൊപ്പം ബലാത്സംഗം ചെയ്‌തെന്നാണു കേസ്.
യുവതിയുടെ സ്വര്‍ണാഭരണങ്ങളും ഇവര്‍ കവര്‍ന്നു. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ കൊല്ലം ചാത്തന്നൂരില്‍ വച്ചാണ് പിടിയിലായത്.












Click it and Unblock the Notifications