മദനിയ്‌ക്കെതിരെ സൂഫിയ സാക്ഷി

ബാംഗ്ലൂര്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിനോടൊപ്പം ചേര്‍ത്തിരിക്കുന്ന സാക്ഷിപ്പട്ടികയിലാണ് സൂഫിയാ മദനിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതി തടിയന്റവിട നസീര്‍ സേ്ഫാടനത്തിനുശേഷം സൂഫിയാ മഅദനിയെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ബാംഗ്ലൂര്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് നസീറിനെ ചോദ്യം ചെയ്തപ്പോള്‍ താന്‍ പല തവണ മദനിയെയും ബന്ധപ്പെട്ടിരുന്നതായി ഇയാള്‍ മൊഴി നല്‍കി.
മദനിയോടു സംസാരിക്കാനായി സൂഫിയാ മദനിയുടെ ഫോണിലേക്കാണ് താന്‍ വിളിച്ചിരുന്നതെന്നും നസീര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂഫിയയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ണൂര്‍ സ്വദേശിയായ ഷുഹൈബ് എന്നയാളെയും സാക്ഷിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ ഇതുവരെ ബാംഗ്ലൂര്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
മദനിയെയും ഷുഹൈബ് ഫൈസലിനെയും ജൂണ്‍ 23നോ അതിനുള്ളിലോ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നാണ് ബാംഗ്ലൂര്‍ ചീഫ് ജുഡീഷ്യല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് വെങ്കിടേഷ് ഗുരുജി ഉത്തരവിട്ടിട്ടുള്ളത്.
മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോള്‍ ബാംഗ്ലൂര്‍ സെഷന്‍സ് അതിവേഗ കോടതിയുടെ പരിഗണനയിലാണ്.












Click it and Unblock the Notifications