ബേബി ഒരു ഒഴിവുകഴിവുകാരന്‍: തിലകന്‍

ഞായറാഴ്ച കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഞ്ചേരിച്ചിറ യൂണിറ്റ് നടത്തിയ സന്നദ്ധ രക്തദാനയജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്റെ പ്രശ്‌നത്തില്‍ ഇന്ത്യാഗവണ്‍മെന്റ് നല്‍കിയിട്ടുള്ള അവകാശം വെച്ചാണ് സുഹൃത്തുകൂടിയായ സാംസ്‌കാരികവകുപ്പ് മന്ത്രിയെ അറിയച്ചത്. പിന്നീട് ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍, ശ്രദ്ധയില്‍പ്പെട്ടില്ലെന്നു പറഞ്ഞ് അദ്ദേഹം കൈമലര്‍ത്തി.
ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് പിന്നീട് ഈ വിഷയത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. ഏഴുമാസമായി ഞാന്‍ അഭിനയരംഗത്തില്ല. ഇപ്പോള്‍ മീറ്റിങ്ങുകളില്‍ പ്രസംഗിക്കുകയാണ് എന്റെ ജോലി. എനിക്കത് ഇഷ്ടവുമാണ്-തിലകന്‍ പറഞ്ഞു.
അമ്മയുമായി ഞാന്‍ തുറന്ന യുദ്ധം തുടങ്ങിയത് തൃശ്ശൂരില്‍ വെച്ചാണ്. നാടകജീവിതത്തില്‍ ഏറെ കഥാപാത്രങ്ങളെ ഇവിടെനിന്നു കിട്ടിയിട്ടുണ്ട്. ഇവിടത്തെ വേദികളില്‍ ഒരു പാട് നിരീക്ഷണങ്ങളും ഓര്‍മ്മകളും ഉണ്ടായിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications