മനുഷ്യകുലത്തിന് ആയുസ്സ് 100വര്‍ഷംമാത്രം
ലണ്ടന്‍: ദൈവത്തിന്റെ ഉദാത്തസൃഷ്ടിയെന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യവംശത്തിന് ഇനി അധികം നാള് ആയുസ്സില്ലെന്ന് മുന്നറിയിപ്പ്.
വരുന്ന നൂറുവര്‍ഷത്തിനുള്ളില്‍ മനുഷ്യവംശം നാശം നേരിടുമെന്നാണ് ആസ്ത്രേലിയയിലെ ശാസ്ത്രജ്ഞന് ഫ്രാങ്ക് ഫെന്നര്‍ പറയുന്നത്. വസൂരി രോഗം ഭൂമുഖത്തുനിന്നും തുടച്ചുനീക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണു ഫെന്നര്‍.
ജനസംഖ്യാ വിസ്ഫോടനവും അനിയന്ത്രിതമായ ഭക്ഷ്യ ഉപഭോഗവും മൂലമുണ്ടാകുന്ന പ്രതിസന്ധി അതിജീവിക്കാന്‍ മനുഷ്യകുലത്തിനു കഴിയില്ലെന്ന് ഫെന്നര്‍ പറയുന്നു. വ്യവസായവല്കരണത്തിന്റെ കൂടപ്പിറപ്പായ മലിനീകരണവും കാലാവസ്ഥാ മാറ്റവുമാണ് മനുഷ്യന്റെയും മറ്റ് ഒട്ടേറെ ജീവജാലങ്ങളുടെയും വംശനാശത്തിനു കളമൊരുക്കിയിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഇപ്പോള്‍ത്തന്നെ നമ്മള് വൈകിപ്പോയി. ജനം സ്വയം പരിഹാരമാര്‍ഗങ്ങള്‍ തേടുമെന്നു പ്രതീക്ഷിച്ച് ഇക്കാര്യം പറയാതിരിക്കാന്‍ ഏറെ ശ്രമിച്ചു. പക്ഷേ, അവര്‍ വിപത്തിനെ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു.
ഈസ്റ്റര്‍ ദ്വീപിനു സംഭവിച്ചത് ആവര്‍ത്തിക്കും. ശാസ്ത്രവും കാര്‍ബണ്‍ ഡയോക്സൈഡ് മലിനീകരണവും ആഗോളതാപനവും ഇല്ലെങ്കില്‍ അമ്പതിനായിരം വര്‍ഷത്തോളം നിലനില്‍ക്കാമെന്നാണു നമ്മുടെ പൂര്‍വികര്‍ കാട്ടിത്തന്നത്.
ഇനിയതിനു കഴിയില്ല. വംശനാശം സംഭവിച്ച ഒട്ടനവധി ജീവജാലങ്ങള്ക്കുണ്ടായ അതേ വിധി മനുഷ്യനെയും കാത്തിരിക്കുകയാണ് ഫെന്നര്‍ മുന്നറിയിപ്പു നല്കി.
വ്യവസായ യുഗത്തിനു ശേഷം പ്രകൃതിയിലുണ്ടായ മാറ്റങ്ങള്‍ ഹിമയുഗത്തിലുണ്ടായ മാറ്റങ്ങളേക്കാള്‍ വലുതാണ്. കാലാവസ്ഥാ വ്യതിയാനമാണു മനുഷ്യരാശിയുടെ അന്ത്യത്തിനു കാരണമാകുക. 'വരാനിരിക്കുന്ന വിപത്തിനെ കാത്തിരിക്കാനെ ഇനി മനുഷ്യനു കഴിയൂ' ഫെന്നര്‍ പറയുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications