സ്മാര്‍ട് ഫോണ്‍ 40%പേര്‍ നെറ്റുപയോഗിക്കുന്നു
ദില്ലി: രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ 40 ശതമാനം പേര്‍ മാത്രമാണ് ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്.
ഇറ്റലി, സ്വീഡന്‍, ബ്രിട്ടണ്‍, യു എസ് എ, ഓസ്‌ട്രേലിയ, ചൈന, ഇന്ത്യ, ദക്ഷിണക്കൊറിയ എന്നീ രാജ്യങ്ങളിലെ 8000 സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളില്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം വ്യക്തമായത്.
ലോകത്തെ 65 ശതമാനം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളും നെറ്റ് ഉപയോഗിക്കുമ്പോള്‍ ഇന്ത്യയില്‍ 40 ശതമാനം സ്മാര്‍ട്ട് ഫോണുകളാണ് നെറ്റ് സേവനം ഉപയോഗപ്പെടുത്തുന്നത്. ഇതില്‍ തന്നെ 34 ശതമാനം പേരും ദിവസവും അരമണിക്കൂര്‍ മാത്രമാണ് നെറ്റ് ഉപയോഗിക്കുന്നത്.
ടെലിവിഷന്‍, റേഡിയോ എന്നിവയ്ക്ക് വേണ്ടിയാണ് 50 ശതമാനം പേരും മൊബൈല്‍ നെറ്റ് ഉപയോഗിക്കുന്നത്. ഇവരില്‍ 39 ശതമാനം പേര്‍ മൊബൈല്‍ വഴി കമ്പ്യൂട്ടറില്‍ നെറ്റ് ഉപയോഗിക്കുന്നു എന്നും സര്‍വെയില്‍ കണ്ടെത്താനായി.
വരും വര്‍ഷങ്ങളില്‍ രാജ്യത്തെ ഏറ്റവും വലിയ സാങ്കേതിക മുന്നേറ്റം ടെലികോം മേഖലയിലായിരിക്കുമെന്ന് പറയുന്ന സര്‍വ്വേ റിപ്പോര്‍്ട്ടില്‍ ഇന്ത്യയില്‍ ത്രീജി സേവനം തുടക്കത്തിലാണെന്നും ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും പറയുന്നു.
നിലവില്‍ മൊബൈല്‍ വഴി നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും ത്രീജി സേവനം ഗ്രാമങ്ങളില്‍ കൂടി വ്യാപകമാകുന്നതോടെ സ്മാര്‍ട് ഫോണ്‍ ജനപ്രീതി നേടുമെന്നുമാണ് കരുതുന്നത്-റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications