അഭിമാനഹത്യ: ഒരു മൃതദേഹം കൂടി കണ്ടെത്തി

നിമ്രിമാലി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് ജാട്ട് വംശത്തില്‍പ്പെട്ട കുല്‍ദീപ് (19), ഭാര്യ മോണിക്ക (18) എന്നിവരെയാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമുദായത്തിന്റെ മാനം സംരക്ഷിയ്ക്കാനുള്ള കൊലപാതകമാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടരവെയാണ് കുല്‍ദീപിന്റെ അര്‍ദ്ധ സഹോദരനായ രാഹുലിന്റെ കാറില്‍ നിന്ന് പൊലീസ് മറ്റൊരു മൃതദേഹം കണ്ടെത്തിയത്.
ഇരട്ടക്കൊല നടന്ന സ്ഥലത്തു നിന്നും 300 മീറ്റര്‍ അകലെ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കുല്‍ദീപീന്റെ ബന്ധുവായ രാഹുലിന്റേതാണ് കാറെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
മൃതദേഹത്തിന് 36 മണിക്കൂറെങ്കിലും പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ദില്ലിയിലെ അശോക് വിഹാറില്‍ എച്ച് ബ്‌ളോക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെ മൃതദേഹം സ്ത്രീയുടേതാണോ, പുരുഷന്റേതാണോയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലാണ്. ഇത് തുറന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
കാറില്‍ നിന്ന് രക്തമൊഴുകുന്നത് കണ്ട് ഒരു സമീപവാസി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.












Click it and Unblock the Notifications