മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ 29ലേക്ക് മാറ്റി

മുതിര്‍ന്ന അഭിഭാഷകന് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതിനാല്‍ ജാമ്യ ഹര്‍ജി പരിഗണിയ്ക്കുന്നത് നീട്ടണമെന്നാണ് മദനിയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത്.
മുന്‍കൂര്‍ ജാമ്യം അനുവദിയ്ക്കരുതെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം തലവന്‍ നേരിട്ട് കോടതിയില്‍ ഹാജരായി എതിര്‍ സത്യവാങ്മൂലം നല്‍കി. ഒരു കാരണവശാലും പ്രതിയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. മദനിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഡാലോചന, സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങിയവ ജാമ്യം നല്‍കുന്നതിന് തടസമാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സെക്ഷന്‍ 430 അനുസരിച്ച് മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണെന്ന് മദനിയുടെ അഭിഭാഷകന്‍ വാദിച്ചു.
അതിനിടെ മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും ബുധനാഴ്ച മദനിയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിയ്ക്കുകയും ചെയ്താല്‍ അതിനെ നേരിടാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആയിരം പേരടങ്ങുന്ന സംഘം തയ്യാറായതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മദനിയുടെ പ്രവര്‍ത്തന കേന്ദ്രമായ അന്‍വാര്‍ശ്ശേരിയില്‍ വന്‍ പൊലീസ് സന്നാഹത്തെ ഏര്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചു.
മദനിയുടെഅറസ്റ്റ് തടയുന്ന കാര്യത്തില്‍ പിഡിപിക്ക് സര്‍വ്വവിധ പിന്തുണയും നല്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications