കരുണാകരന്‍ പരാതിയില്‍ കാര്യമില്ല : സുധാകരന്‍

രമേശ് ചെന്നിത്തലയ്‌ക്കെതിരെ കെ കരുണാകരന്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. കെ കരുണാകരനോട് പാര്‍ട്ടിയില്‍ ആര്‍ക്കും എതിര്‍പ്പില്ല.
സംഘടനാ തിരഞ്ഞെടുപ്പില്‍ അവഗന നേരിടുന്നതായി കാണിച്ച് കരുണാകരന്‍ ഹൈക്കമാന്‍ഡിനു പരാതി അയച്ചതിന്റെ പശ്ചാത്തലത്തിലാണ് വിശാല ഐ ഗ്രൂപ്പ് പ്രതിനിധിയായ കെ സുധാകരന്‍ എംപി സോണിയാ ഗാന്ധിയെ ഇക്കാര്യം ബോധിപ്പിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് മുന്‍പ് കെപിസിസി സംഘടനാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് സുധാകരന്‍ സോണിയയോട് അഭ്യര്‍ത്ഥിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ പുതിയ കെപിസിസി നേതൃത്വത്തെ തിരഞ്ഞെടുക്കണം. അല്ലാത്തപക്ഷം കെപിസിസി പ്രസിഡന്റ് താല്‍ക്കാലിക പ്രസിഡന്റായി തുടരും. ഇതു തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications