അധ്യാപികയെ 8മാസം കൂട്ടമാനഭംഗത്തിനിരയാക്കി
അഹമദാബാദ്: എട്ടുമാസമായി ഒരൂ അധ്യാപികയെ സഹപ്രവര്‍ത്തകന്‍ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി. ഇതിനെത്തുടര്‍ന്ന് അധ്യാപിക ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവരുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അഹമദാബാദിലെ പിടിസി കോളെജിലെ അധ്യാപികയാണിവര്‍. സഹപ്രവര്‍ത്തകന്‍ തന്റെ നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് തന്നെ പീഡിപ്പിച്ചിരുന്നതെന്ന് ഇവര്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് പട്ടേല്‍ എന്ന ഇയാളുടെ സഹായത്തെത്തുടര്‍ന്നാണ് ഇവര്‍ക്ക് അധ്യാപക ജോലി ലഭിച്ചതത്രേ. ഇയാള്‍ സ്ത്രീയുടെ അയല്‍ക്കാരന്‍കൂടിയാണ്.
ജോലികിട്ടിയതില്‍പ്പിന്നെയാണ് യുവതിയ്ക്ക് ഇയാളുടെ ഉപദ്രവം സഹിക്കേണ്ടിവന്നത്. ഇയാള്‍ തന്നെ കൂട്ടുകാര്‍ക്കുമുന്നിലും കാഴ്ചവച്ചുവെന്ന് യുവതിയുടെ കുറിപ്പിലുണ്ട്.
മുകേഷിന് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പം യുവതിയെ പീഡിപ്പിച്ച രണ്ടു സുഹൃത്തുക്കളില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications