17കാരിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ പിടിയില്‍
കണ്ണൂര്‍: വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. ചൊവ്വ പാതിരിപ്പറമ്പ് ദേവകി നിവാസിലെ നവാസിനെ (26)യാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ്‌ചെയ്തത്. കേസിലെ മറ്റു മൂന്ന് പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
വീട്ടുകാരുമായി വഴക്കിട്ടാണ്് മട്ടന്നൂര്‍ കാഞ്ഞിലേരി സ്വദേശിയായ പെണ്‍കുട്ടി കണ്ണൂരിലെത്തിയത്. പെണ്‍കുട്ടിയുമായി പരിചയത്തിലായ നവാസ് വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് മേലെ ചൊവ്വയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് പരിയാരത്തെയും കണ്ണൂരിലെയും ലോഡ്ജുകളില്‍ കൊണ്ടുപോയി മറ്റു പ്രതികള്‍ക്കൊപ്പം പീഡിപ്പിക്കുകയും ചെയ്തു.
അവശയായ പെണ്‍കുട്ടിയെ പിന്നീട് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിക്കുകയായിരുന്നു. റെയില്‍വേ പോലീസാണ് പെണ്‍കുട്ടിയെ വനിതാ സെല്ലില്‍ എത്തിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതി പ്രകാരം കേസെടുത്ത പോലീസ് നവാസിനെ അറസ്റ്റ്‌ചെയ്യുകയായിരുന്നു.












Click it and Unblock the Notifications