കൈക്കൂലി: വനിത എസ്‌ഐ ആശുപത്രിയില്‍
കാസര്‍കോട്: വീട്ടമ്മയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റു ചെയ്ത കാസര്‍കോട് വനിതാസെല്‍ എസ്‌ഐ ലീലാമ്മയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊസ്ദുര്‍ഗ്ഗ് സബ് ജയിലില്‍ നിന്ന് തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്. നെഞ്ചുവേദന അനുഭവപ്പെട്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണിത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് വനിതാസെല്‍ ഓഫീസിനകത്ത് ആയിരം രൂപയും ഒരു കിലോ മത്തിയും കൈക്കൂലിയായി വാങ്ങുന്നതിനിടെ ലീലാമ്മയെ വിജിലന്‍സ് കുടുക്കിയത്. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം മജിസ്‌ട്രേറ്റ് കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് ഹൊസ്ദുര്‍ഗ്ഗ് സബ്ജയിലിലേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.
ലീലാമ്മക്കെതിരെ ഒട്ടേറെ ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നേരത്തെ കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവര്‍ ടൗണ്‍ സ്‌റ്റേഷന്റെ പല റിക്കാര്‍ഡുകളും ചോര്‍ത്തിക്കൊടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications