Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസുമായി അകല്‍ച്ചയുണ്ട്: നാരായണപ്പണിക്കര്‍

Narayana Panikar
ചങ്ങനാശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസുമായി ഉണ്ടായ അകല്‍ച്ച ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപണിക്കര്‍. ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങളൊന്നും നടക്കുന്നില്ല. ചര്‍ച്ചകള്‍ക്ക് ഇരു കൂട്ടരും ധാരണയായിരുന്നതാണ്. എന്നാല്‍ ക്രിയാത്മകമായ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്നും ഇങ്ങനെ തുടര്‍ന്നാല്‍ ചര്‍ച്ച വേണ്ടന്ന നിലപാട് എന്‍ എസ് എസിന് സ്വീകരിക്കേണ്ടി വരുമെന്നും നാരായണ പണിക്കര്‍ പറഞ്ഞു.

എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും പണിക്കര്‍ കുറ്റപ്പെടുത്തി. എയ്ഡഡ് മേഖലയിലെ നിയമനം സംബന്ധിച്ച് ഒട്ടേറെ ഉത്തരവുകള്‍ ഇറങ്ങിയിട്ടുണ്ട്. ഈ ഉത്തരവുകള്‍ പലതും നിലവിലുള്ള നിയമത്തിനും സര്‍ക്കാരും മാനേജ്‌മെന്റുകളും തമ്മിലുള്ള ധാരണകള്‍ക്കും എതിരാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി.

സംവരണാനുകൂല്യപ്രശ്‌നത്തില്‍ സര്‍വേ നടത്തണമെന്ന എന്‍ എസ് എസിന്റെ ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. വ്യക്തമായ ധാരണയുണ്ടാകാനായി ജാതി തിരിച്ചുള്ള സാമൂഹിക സാമ്പത്തിക സര്‍വേ നടത്തണമെന്നാണ് എന്‍എസ്എസിന്റെ ആവശ്യം- പണിക്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+